2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

കവിയും കവിതയും

ഒരിക്കൽ, ഒരു കവി
കവിതയോടു ചോദിച്ചു
"നീ എന്തിനെന്നെ സ്നേഹിക്കുന്നു?"
പ്രണയ പാരവശ്യത്തോടെ
കവിത പറഞ്ഞു:
"ഞാൻ നിന്റെ കാമുകിയാണ്‌."
അപ്പോൾ കവി:
"ഞാൻ നിന്റെ കാമുകനും, അല്ലേ?"
"അല്ല"-കവിത മറുപടി പറഞ്ഞു.
"പിന്നെ?"
"നീ ഒരു രൂപം മാത്രം
ഛന്ദസ്സില്ല, അലങ്കാരങ്ങളില്ല
ഭാവിയും വർത്തമാനവുമില്ല
അക്ഷരങ്ങൾ പൊറുക്കിയടുക്കിയ
ഒരു രൂപം"
കവി ആത്മഹത്യ ചെയ്തു.
കവിത-
സ്നേഹം കൊണ്ടൊരു ലോകം പണിതു
ഭൂതങ്ങൾ വേട്ടയാടാത്ത
പുതിയൊരു ലോകം.


4 അഭിപ്രായങ്ങൾ:

  1. എന്റെ ആദ്യ പോസ്റ്റാണ്. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു. എന്നെയും നിങ്ങളില്‍ ഒരുവനായി ചേര്‍ത്ത്‌ ഉപദേശങ്ങളും പറയുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു....
    കവിതകളുടെ ലോകത്തിലേക്ക് താങ്കള്‍ക്കു സ്വാഗതം .....

    മറുപടിഇല്ലാതാക്കൂ
  3. കവിത ആളു കൊള്ളാമല്ലോ.
    ഈ കവികൾക്ക് ഒരായുധമേയുള്ളു
    ആത്മഹത്യ.
    പക്ഷേ ഇതു പഴയ കഥ

    മറുപടിഇല്ലാതാക്കൂ
  4. ഭീരുവായ കവിയാണല്ലോ? കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ